Trending

കട്ടിപ്പാറയിൽ വീണ്ടും മണ്ണിടിച്ചിൽ; കൂറ്റൻ പാറ അടർന്നു വീണു.

കട്ടിപ്പാറ: കട്ടിപ്പാറയിൽ മണ്ണിടിച്ചിലിൽ കൂറ്റൻ പാറ അടർന്നു വീണു. ചമൽ കേളൻമല ഭാഗത്ത് ഗോപാലൻ എന്നാളുടെ വീടിന് പിറകുവശത്താണ് കൂറ്റൻപാറയും മണ്ണുമടക്കം വൻശബ്ദത്തോടെ ഇടിഞ്ഞു വീണത്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു സംഭവം. അടർന്ന് വീണ പാറയും, അവശേഷിക്കുന്ന പാറഭാഗങ്ങളും വീടിനും ജനങ്ങൾക്കും ഭീക്ഷണിയായി നിൽക്കുന്നതിനാൽ പാറ അടിയന്തിരമായി മുറിച്ച് നീക്കണമെന്ന് അധികൃതരോട് പ്രദേശവാസികൾ ആവശ്യപ്പെട്ടു. 

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ്, വാർഡ് മെമ്പർ അനിൽജോർജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.കെ അബുബക്കർക്കുട്ടി, അഷറഫ് പൂലോട് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

Post a Comment

Previous Post Next Post