Trending

ബേപ്പൂർ ലോഡ്ജ് കൊലപാതകം; സ്ഥലത്ത് എത്താൻ തയ്യാറായില്ല, 2 പൊലീസുകാർക്ക് സസ്പെൻഷൻ.

കോഴിക്കോട്: ബേപ്പൂർ ലോഡ്ജിലെ കൊലപാതകത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. കൊലപാതകം ഉണ്ടായെന്ന് അറിയിച്ചിട്ടും സ്ഥലത്ത് എത്താതിരുന്ന ബേപ്പൂർ സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ, സിപിഒ എന്നിവർക്കെതിരെയാണ് നടപടി. മെയ് 24നാണ് കൊലപാതകം നടന്നത്. എന്നാൽ സംഭവ സ്ഥലത്തിന് സമീപത്തുണ്ടായിരുന്ന പൊലീസുകാർ കൊലപാതകം നടന്ന സ്ഥലത്തേക്ക് എത്താൻ തയ്യാറായില്ല. മത്സ്യത്തൊഴിലാളിയായ സോളമനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലായിരുന്നു ലോഡ്ജ് മുറിയിൽ കണ്ടെത്തിയിരുന്നത്.

ലോഡ്ജിന് സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി ലോഡ്ജിന്റെ ചവിട്ടുപടിയില്‍ രക്തം കണ്ടെന്നും മുറിയില്‍ നിന്നും ബഹളം കേട്ടെന്നും ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ അറിയിച്ചിരുന്നു. എന്നാല്‍, ഇയാളെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ചീത്തപറഞ്ഞ് ഓടിച്ചെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ബേപ്പൂര്‍ ഹാര്‍ബറിന് സമീപത്തുള്ള ത്രീസ്റ്റാര്‍ ലോഡ്ജില്‍ അനീഷ് എന്നയാള്‍ എടുത്ത വാടകമുറിയില്‍ മൂന്നു ദിവസത്തേക്ക് താമസിച്ചുവന്ന കൊല്ലം സ്വദേശിയെയാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.

Post a Comment

Previous Post Next Post