Trending

ഡോക്ടർ ചമഞ്ഞ് ചികിത്സ; പേരാമ്പ്ര സ്വദേശിയായ യുവാവ് പിടിയിൽ


കൽപ്പറ്റ: വയനാട്ടിലെ സ്വകാര്യ ഹോസ്പിറ്റലിൽ ഡോക്ടർ ചമഞ്ഞു പരിശോധന നടത്തിയ യുവാവ് പിടിയിൽ. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയിൽ ജോബിൻ ആണ് വയനാട് അമ്പലവയൽ പോലീസിന്റെ പിടിയിലായത്. പേരാമ്പ്രയിലും മറ്റു സ്ഥലങ്ങളിലുമായി നിരവധി സ്വകാര്യ ആശുപത്രികളിൽ ജോബിൻ നഴ്‌സായി ജോലി ചെയ്തിട്ടുണ്ട്. പേരാമ്പ്ര കല്ലോടുള്ള വാടക വീട്ടിൽ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന ജോബിൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെന്ന വ്യാജേനയാണ് രോഗികളെ ചികിൽസിച്ചിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. അമ്പലവയൽ പോലീസിന് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പേരാമ്പ്ര കല്ലോട് വാടകവീട്ടിൽ കഴിയുകയായിരുന്ന ജോബിനെ പോലീസ് പിടികൂടിയത്.

Post a Comment

Previous Post Next Post