Trending

വിദ്യാർത്ഥിയെ സ്റ്റോപ്പിൽ ഇറക്കിയില്ല; സ്വകാര്യ ബസ്സിന് പിഴയിട്ട് ട്രാഫിക് പോലീസ്


താമരശ്ശേരി: താമരശ്ശേരി പുതിയ ബസ്സ് സ്റ്റാൻ്റിൽ നിന്നും കയറിയ വിദ്യാർത്ഥിയെ ചുങ്കം പഴശ്ശിരാജ സ്കൂൾ സ്റ്റോപ്പിൽ ഇറക്കാതിരുന്ന സ്വകാര്യ ബസിന് പിഴയിട്ട് ട്രാഫിക്ക് പോലീസ്. താമരശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനിയ്ക്കാണ് സ്വകാര്യ ബസ് ജീവനക്കാരിൽ നിന്നും ദുരനഭവമുണ്ടായത്. താമരശ്ശേരി-നിലമ്പൂർ റൂട്ടിലോടുന്ന എവൺ എന്ന ബസ്സിലാണ് സംഭവം.

വിദ്യാർത്ഥിനി സ്റ്റോപ്പിൽ നിർത്താൽ ആവശ്യപ്പെട്ടിട്ടും നിർത്താതെ രണ്ടു കിലോമീറ്റർ അകലെ കുടുക്കിൽ ഉമ്മരം സ്റ്റോപ്പിൽ ഇറക്കി വിടുകയായിരുന്നു. ഇവിടെ നിന്നും ആളൊയിഞ്ഞ പ്രദേശത്തുകൂടെ തിരികെ നടന്ന് വീട്ടിലെത്തിയ വിദ്യാർത്ഥിനി മുത്തച്ചനൊപ്പം താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് ബസ്സിന് പിഴ ചുമത്തിയതായും, ഡ്രൈവർക്ക് താക്കീത് നൽകിയതായും ട്രാഫിക് എസ്ഐ സത്യൻ പറഞ്ഞു.

Post a Comment

Previous Post Next Post