ആരാമ്പ്രം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആരാമ്പ്രം യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും വ്യാപാരികളുടെ മക്കളിൽ നിന്ന് എസ്എസ്എൽസി-പ്ലസ്ടു പരീക്ഷാ ഉന്നത വിജയികൾക്കുള്ള അനുമോദന സദസും ഏകോപന സമിതി ജില്ലാ സെക്രട്ടറിയും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ പിടിഎ ലത്വീഫ് കൊടുവള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് വി.എം.എ ലത്വീഫ് അധ്യക്ഷത വഹിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് ഷംസു എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി.
നിര്യാതനായ ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് കെ.നാരായണൻ നായർ നരിക്കുനി, പഹൽഗാം ഭീകരാക്രമണത്തിലും അഹമ്മദാബാദ് വിമാന ദുരന്തത്തിലും മരണപ്പെട്ടവരുടെയും പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഏകോപന സമിതി കോഴിക്കോട് ജില്ലാ കൗൺസിലർ ബഷീർ ആരാമ്പ്രം അനുശോചന പ്രമേയം അവതരിപ്പിച്ചു. പി.ടി.എ ലത്വീഫ്, ഷംസു എളേറ്റിൽ ഏഴോളം വിദ്യാർത്ഥികൾക്കുള്ള അവാർഡുദാനം നിർവ്വഹിച്ചു. യൂണിറ്റ് സെക്രട്ടറി എം.കെ ഷൈജൽ റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. എരേക്കൽ ഇബ്രാഹിം സ്വാഗതവും എം.പി അബ്ദുൽ നാസർ നന്ദിയും പറഞ്ഞു.
Tags:
KOZHIKODE