Trending

ചേളന്നൂരിൽ സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു അപകടം; 18 പേർക്ക് പരിക്ക്.

ചേളന്നൂർ: ചേളന്നൂരിൽ സ്വകാര്യ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു. അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ചേളന്നൂർ 9/5 ൽ റീഗൽ അവന്യൂ ഓഡിറ്റോറിയത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം സംഭവിച്ചത്. ബാലുശ്ശേരിക്ക് പോവുകയായിരുന്ന തവക്കൽ ബസും എതിർ ദിശയിൽ നിന്നും മരം കയറ്റി വന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. 

എസ്.എൻ കോളേജിലെ വിദ്യാർത്ഥികളടക്കം ബസിലുണ്ടായിരുന്ന 17 പേർക്കും പിക്കപ്പ് വാൻ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ 16 പേരെ ബാലുശ്ശേരി താലുക്ക് ആശുപത്രിയിലും, 2 പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാക്കൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിയന്ത്രണംവിട്ട് വന്ന ബസ് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. സമീപത്തെ ഗ്രാനൈറ്റ് കടയുടെ മതിലിൽ ഇടിച്ചാണ് ബസ് നിന്നത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൻ്റ മുൻഭാഗവും ബസിൻ്റെ ഒരുവശവും പൂർണമായി തകർന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

പരിക്കേറ്റവരുടെ പേരുവിവരങ്ങൾ
മെഡിക്കൽ കോളേജ് ആശുപത്രിയിൽ: നഫീസ (67), പ്രബീഷ് (44).
ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ: രജനീഷ് (41)- പിക്കപ്പ് ഡ്രൈവർ, ജിഷ്ണു ജിത്തു (20), സാരംഗ് (19), മേഘന (17), രാജൻ (46), മോഹൻ, സമീറ (40), സാബിറ (45), സഫുവാൻ, ഷമീറ (36), ഹസീന (30), അമേയ (20), പ്രജീന (36), ജിത്തു (20), ദിൽഷാന, സരിത എന്നിവരാണ്.

Post a Comment

Previous Post Next Post