മലപ്പുറം: മലപ്പറം തിരൂരങ്ങാടിയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. ചെറുമുക്ക് അമരേരി മുഹമ്മദ് സാദിഖ് (26) ആണ് മരിച്ചത്. കൂട്ടുകാരോടൊപ്പം ഞായർ രാത്രി 11.30 ഓടെ കരുമ്പിൽ സമൂസ കുളത്തിൽ കുളിക്കാൻ വന്നതായിരുന്നു. ഇതിനിടയിൽ മുങ്ങിപ്പോയ സാദിഖിനെ സുഹൃത്തുക്കൾ തിരച്ചിൽ നടത്തി കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അടുത്ത മാസം 2ന് വിദേശത്തേക്ക് പോകാനിരിരുന്നതാണ് സാദിഖ്. പിതാവ്: മുഹമ്മദ്. മാതാവ്: റജീന.