ഉള്ളിയേരി: നിർധനരായ രോഗികൾക്ക് ഫുട്ബോൾ ടൂർണമെന്റിലൂടെ തുക സമാഹരിച്ച് ഉള്ളിയേരിയിലെ സാൽവോ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്. കാൽ നൂറ്റാണ്ടിലേറെയായി ഉള്ളിയേരിയുടെ കലാകായിക സാംസ്കാരിക മേഖലകളിൽ തങ്ങളുടേതായ പ്രവർത്തന മികവുകൊണ്ട് തിളങ്ങിനിൽക്കുന്ന ‘സാൽവോ ഉള്ളിയേരി’ ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്.
നാട്ടിലെ നിർധനരായ രോഗികൾക്ക് ആശ്രയമായ തണൽ ഡയാലിസിസ് സെന്ററിനു വേണ്ടി ഫുട്ബോൾ ടൂർണമെന്റിലൂടെ 75555 രൂപ സമാഹരിക്കുകയും അത് തണൽ ഭാരവാഹികൾക്ക് കൈമാറുകയും ചെയ്തു. പുതിയ തലമുറയിലെ വലിയൊരു വിഭാഗം മദ്യത്തിനും മയക്കുമരുന്നിനും പിന്നാലെ പോവുമ്പോൾ, സമൂഹത്തിനു ഗുണപരമായ പ്രവർത്തികളിലൂടെ 'സാൽവോ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്’ നാടിനു തന്നെ മാതൃകയായിരിക്കുകയാണ്.
Tags:
LOCAL NEWS