അടിവാരം: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു. ചുരം ഒൻപതാം വളവിന് താഴെയാണ് മണ്ണിടിഞ്ഞ് റോഡിൽ പതിച്ചത്. ചുരം വഴിയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കല്ലും മണ്ണും റോഡിൽ പതിച്ചതിനാൽ ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നുണ്ട്.
കഴിഞ്ഞാഴ്ച വീഴാറായ മരം മുറിച്ചു മാറ്റിയ സ്ഥലത്തുള്ള പാറക്കെട്ടുകളും മണ്ണുമാണ് റോഡിലേക്ക് വീണത്. മരം മുറിച്ചു മാറ്റിയത് കൊണ്ട് വലിയ അപകടം ഒഴിവായി.