Trending

ചക്കിട്ടപ്പാറയിൽ പതിനേഴുകാരൻ തൂങ്ങി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് കുടുംബം


പേരാമ്പ്ര: പേരാമ്പ്ര ചക്കിട്ടപ്പാറയിൽ 17 കാരനായ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ. കുളത്തൂർ വിൽസന്റെ മകൻ ബിനുവിനെ ഇന്നലെ വൈകിട്ട് ബന്ധുവീട്ടിൽ വച്ചാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സമാനരീതിയിൽ യുവാവിൻ്റെ സഹോദരനെയും അമ്മയെയും മുൻപ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതിനാൽ ബിനുവിന്റെ മരണത്തിന് പിന്നിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് കുടുംബം രംഗത്തെത്തി. 

പുറമേ നിന്ന് എത്തുന്നവർ ഉന്നതിയിലുള്ളവരെ ലഹരിക്ക് അടിമപ്പെടുത്തുന്നുണ്ടെന്നും അതിനാൽ തുടർച്ചയായ മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ഊര് മൂപ്പൻ ബാലനും ആരോപിച്ചു. സംഭവത്തിൽ പെരുവണ്ണാമുഴി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post