കോഴിക്കോട്: കോഴിക്കോട് സാമൂതിരി രാജ കെസിആർ. രാജ എന്ന കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം രാമചന്ദ്രൻ രാജ(93) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയൊയിരുന്നു അന്ത്യം. അദ്ദേഹം രണ്ടു മാസം മുമ്പാണ് സാമൂതിരിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ താമസക്കാരനായ കെസിആർ.രാജ രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന മാനേജ്മെന്റ് കൺസൾട്ടന്റ് വിദഗ്‌ധനാണ്. 40 വർഷത്തിലേറെ ബിസിനസ് മാനേജ്മെന്റ്- മാനേജ്‌മെന്റ് അധ്യയന- മാനേജ്‌മെന്റ് കൺസൾട്ടൻസി മേഖലയിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം ഇന്ത്യയിലെയും ഗൾഫ് മേഖലയിലെയും വിവിധ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് ഉപദേഷ്ടാവായിരുന്നു.
കോട്ടയ്ക്കൽ കിഴക്കേ കോവിലകാംഗം പരേതയായ മഹാദേവി തമ്പുരാട്ടിയുടെയും പരേതനായ ജാതവേദൻ നമ്പൂതിരിയുടെയും ഏകമകനാണ്. ഭാര്യ: ഇന്ദിര രാജ മേനോൻ. മക്കൾ: കല്യാണി രാജ മേനോൻ (ബെംഗളൂരൂ), നാരായൺ മേനോൻ (യുഎസ്എ). മരുമക്കൾ: കൊങ്ങശ്ശേരി രവീന്ദ്രനാഥ് മേനോൻ (റിട്ട.സിവിൽ എൻജിനിയർ അബുദാബി), മിനി ഉണ്ണികൃഷ്ണമേനോൻ (യുഎസ്എ).