എറണാകുളം: എറണാകുളത്ത് ഹൃദയാഘാതത്തെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. എറണാകളും തോപ്പുംപടി ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്കു സമീപം കോലോത്തും പറമ്പിൽ പി.എം മുഹമ്മദ് റഫീക്കിന്റെ മകൾ നൗറിൻ (26) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീഴുകയായിരുന്നു. ഭർത്താവ്: ജിഹാസ് (ഖത്തർ). മാതാവ്: ജസീല. മകൻ: ഹാദി (ഒരു വയസ്). സഹോദരൻ: അബ്ദുൽ അഹദ്.
കബറടക്കം ശനിയാഴ്ച്ച രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി കബർസ്ഥാനിൽ നടക്കും. നേരത്തെ ഗൾഫ് മാധ്യമം ഖത്തർ യൂണിറ്റിൽ വീഡിയോ പ്രൊഡക്ഷൻ നിർവഹിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ചലച്ചിത്ര പിന്നണി ഗായകൻ അഫ്സലിന്റെ സഹോദര പുത്രിയുടെ മകളാണ്.