Trending

തീരാ നൊമ്പരമായി ഷഫാന... കണ്ണീരോടെ നാടിന്റെ യാത്രാമൊഴി.


ചേളന്നൂർ: സദാ പുഞ്ചിരിയോടെ എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ച ബീച്ച് ആശുപത്രിയിലെ നഴ്‌സ് ഷഫാനയുടെ വിയോഗം വിശ്വസിക്കാനാവാതെ നാട്ടുകാരും സഹപ്രവർത്തകരും. അതിരാവിലെ ഒന്നര വയസ്സുള്ള മകൻ ഹെമിൽ സയീമിനെ മുത്തമിട്ട്, അടുത്തിടെ ഗൾഫിൽ നിന്ന് എത്തിയ ഭർത്താവിനോട് യാത്ര പറഞ്ഞ് ജോലിക്കായി വീടുവിട്ടു പുറപ്പെട്ടപ്പോൾ അത് അവസാന യാത്രയാകുമെന്ന് ഒരാളും കരുതിയില്ല.

ഭർത്താവിന്റെ വിങ്ങലും കുഞ്ഞിന്റെ നിസ്സഹതയും കണ്ടപ്പോൾ നിരവധി പേർ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. സൗമ്യമായ പെരുമാറ്റവും, പരോപകാരിയുമായിരുന്ന ഷഫാനയെ കുറിച്ച് സഹപ്രവർത്തകർക്ക് നല്ലതേ പറയാനുള്ളൂ. ബീച്ച് ആശുപത്രിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സഹപ്രവർത്തകരുടെ രോദനം ഹൃദയഭേദകമായ കാഴ്ചയായിരുന്നു. പൊതുദർശനത്തിന് വെച്ച മുതുവാട് മദ്റസയിലേക്ക് ബന്ധുക്കളും നാട്ടുകാരും അടക്കം നൂറുകണക്കിനാളുകളാണ് അന്ത്യോപചാരം അർപ്പിക്കാൻ ഓടിയെത്തിയത്. 

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. നൗഷീർ, പഞ്ചായത്ത് ഉപാധ്യക്ഷ ഗൗരി പുതിയോത്ത്, ജില്ലാ പഞ്ചായത്ത് അംഗം ഇ. ശശീന്ദ്രൻ, പി. സുരേഷ്, പി.കെ. കവിത, വി.എം ഷാനി, മണ്ഡലം പ്രസിഡൻ്റ് എൻ. ശ്യാംകുമാർ മാസ്റ്റർ എന്നിവരുള്‍പ്പെടെ സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യോപചാരമർപ്പിക്കാനെത്തി.

Post a Comment

Previous Post Next Post