ഉള്ളിയേരി: ഉള്ളിയേരി- കൊയിലാണ്ടി റോഡില്‍ ആനവാതിലില്‍ കാർ നിയന്ത്രണംവിട്ട് പെട്രോള്‍ പമ്പിന്റെ ചുറ്റുമതിലില്‍ ഇടിച്ച് അപകടം. നയാര പെട്രോള്‍ പമ്പിൽ ഇന്നലെ രാവിലെയോടെയാണ് സംഭവം. അപകടത്തിൽ കാറിലുണ്ടായിരുന്ന കുറവങ്ങാട് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു. നിസാരമായി പരിക്കേറ്റ ഇവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടി.
ഉള്ളിയേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറിന്റെ എന്‍ജിൻ ഭാഗത്തുനിന്നും സ്പാര്‍ക്ക് ഉണ്ടായതിനിനെ തുടർന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തി അപകടസാധ്യതയില്ലെന്ന് ഉറപ്പുവരുത്തി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.എം അനില്‍കുമാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.