Trending

സ്കൂളിനു മുകളിലേക്ക് തെങ്ങ് വീണ് മേൽക്കൂര തകർന്നു; ഒഴിവായത് വൻ ദുരന്തം


തിരുവമ്പാടി: ശക്തമായ കാറ്റില്‍ സ്കൂള്‍ കെട്ടടത്തിന് മുകളില്‍ തെങ്ങ് വീണു മേൽക്കൂര തകർന്നു. തിരുവമ്പാടി പൊന്നാങ്കയം എസ്.എന്‍.എയുപി സ്കൂളിലെ രണ്ട് ക്ലാസ് മുറികള്‍ക്ക് മുകളിലാണ് തെങ്ങ് വീണത്. രണ്ട് ക്ലാസ് മുറികളുടേയും മേല്‍ക്കൂര തകര്‍ന്നു. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കുട്ടികള്‍ സ്കൂളില്‍ എത്തുന്നതിനു മുമ്പ് ആയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. 

യു.കെ.ജി-എല്‍.കെ.ജി ക്ലാസ് മുറികള്‍ക്ക് മുകളിലേക്കാണ് തെങ്ങ് വീണത്. അയല്‍ക്കാരന്‍റെ വീട്ടിലെ തെങ്ങാണിത്. സുരക്ഷ മുന്‍ നിര്‍ത്തി തെങ്ങ് മുറിച്ച് മാറ്റണമെന്ന് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മുറിച്ച് മാറ്റാന്‍ സ്ഥലത്തിൻ്റെ ഉടമ തയ്യാറായിരുന്നില്ല.

Post a Comment

Previous Post Next Post