Trending

ബലാത്സംഗക്കേസ്; കക്കോടി സ്വദേശിയായ യുവാവ് അറസ്റ്റിൽ


എലത്തൂർ: നല്ലളം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയിൽ. കക്കോടി കിഴക്കുംമുറി സ്വദേശി എളാരംമ്പിടി വീട്ടിൽ അർജുൻ (23) ആണ് അറസ്റ്റിലായത്. 2024 ഫെബ്രുവരിയിൽ നല്ലളം സ്വദേശിനിയായ പരാതിക്കാരിയുടെ നഗ്ന ഫോട്ടോയും വിഡിയോയും കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് നിർബന്ധിച്ചു, വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു എന്നീ കേസുകളിലാണ് അറസ്റ്റ്.

എലത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിയെ കിഴക്കുംമുറി വെച്ച് എലത്തൂർ സ്റ്റേഷൻ ഇൻസ്പെക്ടർ രഞ്ജിത്തിന്റെ നിർദ്ദേശപ്രകാരം എ.എസ്.ഐ രഞ്ജിത്ത്, എസ്.സി.പി.ഒമാരായ പ്രശാന്ത്, രൂപേഷ്, സി.പി.ഒ വൈശാഖ്, സനോജ് എന്നിവർ ചേർന്നാണ് കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post