ബാലുശ്ശേരി: ശാരീരിക വൈകല്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്കു കടന്നയാൾ അറസ്റ്റിൽ. കട്ടിപ്പാറ അമരാട് സ്വദേശി ഷാഫി (48) യെയാണ് പൊലീസ് നാട്ടിലെത്തിച്ച് പിടികൂടിയത്. ബാലുശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി ദിനേശും സംഘവുമാണ് അറസ്റ്റു ചെയ്തത്.
മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച പരാതി പൊലീസിനു ലഭിച്ചത്. പരാതി നൽകിയെന്ന വിവരമറിഞ്ഞ പ്രതി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. പോക്‌സോ കേസ് ചാര്‍ജ് ചെയ്ത പ്രതിയെ പൊലീസ് തന്ത്രപൂര്‍വം നാട്ടിലെത്തിക്കുയൊയിരുന്നു. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.