Trending

കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു.


കോഴിക്കോട്: കോഴിക്കോട്-പാലക്കാട് റൂട്ടിൽ റെയിൽവേ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു. ശനിയാഴ്ച ഒഴികെ ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തും. രാവിലെ 10.00ന് കോഴിക്കോട് നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 01.05ന് പാലക്കാട് എത്തുന്ന രീതിയിലാണ് ട്രെയിനിന്റെ സമയ ക്രമീകരണം. 

ഉച്ചയ്ക്ക് 01.50ന് പാലക്കാട് നിന്നും പുറപ്പെട്ട് തിരികെ കണ്ണൂർ വരെ സർവീസ് നടത്തും. 07.40 നാണ് കണ്ണൂരിലെത്തുക. ഷോർണൂർ- കണ്ണൂർ ട്രെയിനാണ് പാലക്കാടേക്ക് നീട്ടിയത്. ശനിയാഴ്ചകളിൽ ഷൊർണൂർ വരെ മാത്രമാകും സർവീസ് നടത്തുക. ഈ മാസം 23 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും.

Post a Comment

Previous Post Next Post