Trending

റോഡിൻ്റെ ശോചനീയാവസ്ഥ; നാളെ സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്


കൊയിലാണ്ടി: കൊയിലാണ്ടി-വടകര, വടകര-പേരാമ്പ്ര റൂട്ടുകളില്‍ നാളെ സ്വകാര്യ ബസ്സുകൾ പണിമുടക്കും. പൊട്ടിപ്പൊളിഞ്ഞ റോഡിന് പരിഹാരം കാണണെമെന്നാവശ്യപ്പെട്ട് ബസ് തൊഴിലാളി ഐക്യമാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാര നടപടികളിലുണ്ടായില്ലെങ്കില്‍ അടുത്ത ആഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.

ആനക്കുളം മുതല്‍ വടകര വരെയുള്ള ഭാഗങ്ങളില്‍ റോഡ് വളരെ ശോചനീയമാണ്. കുണ്ടും കുഴിയുമുള്ള റോഡിൽ മിക്കയിടത്തും മഴ പെയ്തതോടെ വെള്ളക്കെട്ടും രൂക്ഷമാണ്. ചില ഭാഗത്ത് റോഡേ ഇല്ലയെന്നുള്ള സ്ഥിതിയാണ്. പയ്യോളി ടൗണ്‍ പരിസരത്ത് ഗതാഗതക്കുരുക്ക് പതിവാണ്. പേരാമ്പ്ര, കൊയിലാണ്ടി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്ക് കാരണം പലപ്പോഴും പയ്യോളിക്കപ്പുറം പോകാന്‍ കഴിയാതെ ട്രിപ്പ് അവസാനിപ്പിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്.

Post a Comment

Previous Post Next Post