Trending

നടുവണ്ണൂരിൽ മെത്താഫിറ്റമിനുമായി ഉള്ളിയേരി സ്വദേശിയായ യുവാവ്‌ പിടിയിൽ


നടുവണ്ണൂർ: മാരക മയക്കുമരുന്നായ മെത്താഫിറ്റമിനുമായി നടുവണ്ണൂർ കാവുന്തറയിൽ യുവാവ് പിടിയിൽ. ഉള്ളിയേരി മാമ്പൊയിൽ സ്വദേശി നുരയംപുറത്ത് മീത്തൽ ജീവൻ (28) നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്‌. ഇയാളില്‍ നിന്നും 5 ഗ്രാം മെത്താഫിറ്റമിൻ പിടിച്ചെടുത്തു.

കാവുന്തറ പഴങ്കാവില്‍ മലയിലേക്ക് പോവുന്ന റോഡില്‍ ഇന്ന് ഉച്ചയ്ക്ക് 2.10ഓടെയാണ് പേരാമ്പ്ര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അശ്വിൻ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. കോഴിക്കോട്-കുറ്റ്യാടി, ഉള്ളിയേരി- കോഴിക്കോട്, റൂട്ടിലെ ചില സ്വകാര്യ ബസ്സുകളിലെ ജീവനക്കാർ ഡ്യൂട്ടി സമയത്ത് ഇയാളിൽ നിന്നും മെത്താഫിറ്റമിൻ വാങ്ങി ഉപയോഗിക്കുന്നതായി എക്‌സൈസിന് സൂചന ലഭിച്ചതായാണ് വിവരം.

ഇയാളെ മാസങ്ങൾക്ക് മുൻപ് ഹൈബ്രിഡ് കഞ്ചാവ് കൈവശം വെച്ചതിന് പേരാമ്പ്ര എക്സൈസ് സി.ഐ അശ്വിൻ കുമാർ പിടികൂടിയിരുന്നു. അസിസ്റ്റന്റ്‌ എക്‌സൈസ് ഇൻസ്‌പെക്ടർ ചന്ദ്രൻ കുഴിച്ചാലിൽ, സിവിൽ എക്‌സൈസ് ഓഫീസർ രൂപേഷ്, വുമൺ സിവിൽ എക്‌സൈസ് ഓഫീസർ ഷൈനി, സിവിൽ എക്‌സൈസ് ഡ്രൈവർ ദിനേശ് എന്നിവരും പരിശോധനയിൽ പകെടുത്തു.

Post a Comment

Previous Post Next Post