പേരാമ്പ്ര: സ്വകാര്യ ബസിന്റെ അമിത വേഗതയിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ വിദ്യാർത്ഥികളും മറ്റു യാത്രക്കാരും ബസ് തടഞ്ഞു. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട്-കുറ്റ്യാടി റോഡിൽ ഓടുന്ന സിഗ്മ ബസ് പേരാമ്പ്ര ഡിഗ്നിറ്റി കോളജിന് സമീപം ഹോൺ മുഴക്കി തെറ്റായ ദിശയിൽ അമിത വേഗതയിലെത്തി കുട്ടികളെ ഇടിക്കുന്ന അവസ്ഥയുണ്ടായതാണ് പ്രശ്നമായത്. വിദ്യാർത്ഥികൾ ഒച്ച വച്ചിട്ടും ബസ് നിർത്താതെ പോവുകയും ഡ്രൈവർ കുട്ടികളെ ചീത്ത വിളിച്ചതായും പറയുന്നു.
ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴേക്കും ബസ്സിന്റെ പിറകെ വിദ്യാർത്ഥികൾ എത്തി ബസ് തടയുകയായിരുന്നു. അതിനു മുൻപ് ബസ് വെള്ളിയൂർ, ചാലിക്കര, മുളിയങ്ങൽ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും ബസ് തട്ടാൻ ശ്രമിച്ച വാഹനങ്ങളിലെ ആളുകളും ബസിൻ്റെ പിറകെ പേരാമ്പ്ര സ്റ്റാൻഡിൽ എത്തിയിരുന്നു. അവരും വിദ്യാർത്ഥികൾക്കൊപ്പം ചേർന്ന് ബസ് തടഞ്ഞു വെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.