Trending

കൈതപ്പൊയിൽ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

താമരശ്ശേരി: കൈതപ്പൊയിലില്‍ വാഹനാപകടത്തിൽ താമരശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം. കന്നൂട്ടിപ്പാറ പെരിങ്ങോട് മാനു എന്ന കൃഷ്ണൻകുട്ടി (55) ആണ് മരിച്ചത്. കൃഷ്ണൻകുട്ടി സഞ്ചരിച്ച സ്‌കൂട്ടറും കാക്കൂർ സ്വദേശിയുടെ കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ തട്ടി നിയന്ത്രണം വിട്ട സ്കൂട്ടർ കൊക്കയില്‍ വീഴുകയായിരുന്നു. 

ഇന്ന് രാവിലെ കെെതപ്പൊയില്‍ ദിവ്യ സ്റ്റേഡിയത്തിന് മുന്‍വശത്തായിരുന്നു അപകടം. നിർമ്മാണ തൊഴിലാളിയായ ഇദ്ദേഹം സുഹൃത്തിനൊപ്പം വയനാട്ടിലേക്ക് ജോലിക്ക് പോകുമ്പോഴായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന മുഹമ്മദലിയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Post a Comment

Previous Post Next Post