Trending

പൂനൂരിൽ വിഷകൂൺ പാചകം ചെയ്തു കഴിച്ച കുട്ടികൾ ഉൾപ്പെടെ 6 പേർ ആശുപത്രിയിൽ

പൂനൂർ: പൂനൂരിൽ വിഷകൂണ്‍ പാചകം ചെയ്തു കഴിച്ച ആറുപേര്‍ ചികിത്സയില്‍. ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പൂനൂര്‍ സ്വദേശികളായ അബൂബക്കര്‍ സൈദാ, ഷബ്‌ന, ദിയ ഫെബിന്‍, ഫിറോസ്, മുഹമ്മദ് റസന്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്നലെയായിരുന്നു സംഭവം. വൈകീട്ട് നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ഇവർ പാകം ചെയ്ത കൂൺ കഴിച്ചത്. നിലവിൽ ഇവർ ചികിത്സയിൽ കഴിയുകയാണ്. പറമ്പില്‍ നിന്നും ലഭിച്ച കൂണ്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങള്‍ പാകം ചെയ്തു കഴിക്കുകയായിരുന്നു.

Post a Comment

Previous Post Next Post