നരിക്കുനി: നരിക്കുനി നെടിയനാട് പമ്പ് ഹൗസിന് സമീപം മധ്യവയസ്കനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലാടികുഴിയിൽ ബിജു (47) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ നാട്ടുകാരാണ് ബിജുവിനെ റോഡിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണകാരണം വ്യക്തമല്ല. നരിക്കുനി ഗവ: ആശുപത്രിക്ക് സമീപം ലോട്ടറി കച്ചവടം നടത്തി വരികയായിരുന്നു. കൊടുവള്ളി പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.