മാനന്തവാടി: വയനാട് തിരുനെല്ലി അപ്പപ്പാറയിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി ദിലീഷിനെയും യുവതിയുടെ കാണാതായ മകളെയും കണ്ടെത്തി. ഒൻപതു വയസുകാരിക്കൊപ്പം സമീപത്തെ തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി ദിലീഷ്. വാകേരി സ്വദേശി പ്രവീണയാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്.
കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അപ്പപ്പാറയിൽ ഇന്നലെ രാത്രിയാണ് അരുംകൊല നടക്കുന്നത്. ആക്രമണത്തിന് ശേഷം ദിലീഷ് ഒൻപതു വയസുകാരിക്കൊപ്പം ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ തെരച്ചിലിനൊടുവിലാണ് ഇരുവരെയും സമീപത്തെ തോട്ടത്തിൽ നിന്നും കണ്ടെത്തിയത്. തിരുനെല്ലി ഇൻസ്പെക്ടറിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയെയും കുട്ടിയേയും തിരുനെല്ലി സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്.