കൽപ്പറ്റ: വയനാട്ടിലെ മേപ്പാടി 900 കണ്ടിയിൽ ഒരു റിസോർട്ടിലെ ടെന്റ് തകർന്ന് വീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് ദാരുണമായി മരിച്ചത്. 900 വെഞ്ചേഴ്‌സ് എന്ന റിസോർട്ടിലാണ് അപകടം സംഭവിച്ചത്. റിസോർട്ടിലെ ഗ്രാമത്തിൽ സ്ഥാപിച്ചിരുന്ന, മരത്തടികൾ കൊണ്ട് നിർമ്മിച്ചതും പുല്ലുമേഞ്ഞതുമായ ടെന്റാണ് തകർന്നുവീണത്.
അപകടത്തിൽ മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. റിസോര്‍ട്ടിന് ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കും. ഇന്നലെ 16 അംഗ വിനോദ സഞ്ചാരികളുടെ സംഘമാണ് റിസോര്‍ട്ടിലെത്തിയത്.