കൊച്ചി: ആലുവയിൽ മൂന്ന് വയസുകാരിയെ ബസിൽ വച്ച് കാണാതായതായി പരാതി. പുത്തൻകുരിശ് സ്വദേശികളായ സുഭാഷിൻ്റേയും സന്ധ്യയുടെയും മകളായ കല്യാണിയെയാണ് കാണാതായത്. കുട്ടിക്കായുള്ള തെരച്ചിൽ പുത്തൻകുരിശ് പൊലീസ് ഊർജിതമാക്കിട്ടുണ്ട്.
വൈകുന്നേരം നാലരയോടെ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അമ്മയുടെ അടുത്ത് നിന്ന് കുട്ടിയെ കാണാതായത്. പുത്തൻകുരിശിലുള്ള ഭർത്താവിൻ്റെ വീട്ടിൽ നിന്നും ആലുവയ്ക്ക് പോകുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. കല്യാണി സുഭാഷിൻ്റേയും, സന്ധ്യയുടെയും രണ്ടാമത്തെ മകളാണ് കാണാതായ കല്ല്യാണി.