Trending

പേരാമ്പ്രയിൽ സ്വിച്ച് ബോർഡിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു


പേരാമ്പ്ര: പേരാമ്പ്ര കല്പത്തൂരിൽ വൈദ്യുതി സ്വിച്ച് ബോർഡിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. ചങ്ങരംവെള്ളിയിലെ ചെറുകുന്നുമ്മൽ പ്രഭാകരൻ (65) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് അപകടം. പരേതരായ കുഞ്ഞികൃഷ്ണൻ നായരുടെയും ചിരുതേയി അമ്മയുടെയും മകനാണ്.

ഭാര്യ: ഓമന. മക്കൾ: അനുപമ (ഫുഡ്&സേഫ്റ്റി പേരാമ്പ്ര), പ്രവീണ, പ്രനീഷ് (മാരുതി വർക്ക്ഷോപ്പ് കണ്ണൂർ). മരുമക്കൾ: രഞ്ജിത്ത് കാഞ്ഞിക്കാവ് (എൽഐസി ഏജൻ്റ് കൊയിലാണ്ടി), ലിനീഷ് കുന്നത്തറ. സഹോദരൻ: ഗംഗാധരൻ (റിട്ട.കെഎസ്ഇബി കുറ്റ്യാടി).

ശവസംസ്കാരം നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post