Trending

കോരങ്ങാട് തെങ്ങിൽ നിന്നും ഓല വെട്ടുന്നതിനിടെ ഷോക്കേറ്റു വീണു; അതിഥി തൊഴിലാളിക്ക് ഗുരുതര പരിക്ക്


താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് തേങ്ങയിടാൻ തെങ്ങിൽ കയറിയ അതിഥി തൊഴിലാളിക്ക് ഷോക്കേറ്റ് താഴെ വീണ് പരിക്ക്. പൂനൂരിൽ താമസിക്കുന്ന ബംഗാൾ സ്വദേശി പാണ്ടയ്ക്കാണ് തെങ്ങിൽ നിന്നും താഴെ വീണ് പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

ഇന്ന് രാവിലെ കോരങ്ങാട് അഷ്റഫിന്റെ വീട്ടുവളപ്പിലെ തെങ്ങിൽ തേങ്ങയിടാൻ കയറിയപ്പോഴായിരുന്നു അപകടം. വൈദ്യുത ലൈനിൽ തട്ടിനിൽക്കുകയായിരുന്ന ഉണങ്ങിയ തെങ്ങോല താഴേയ്ക്ക് ഇടാൻ ശ്രമിക്കുമ്പോൾ എച്ച്.ഡി ലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി റേഡിലേക്ക് വീഴുകയായിരുന്നു.   

Post a Comment

Previous Post Next Post