എകരൂൽ: വള്ളിയോത്ത് യൂണിറ്റ് എസ്‌വൈഎസ്എസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ജാഗ്രത സംഗമവും ട്രാഫിക് ബോധവൽക്കരണ ക്ലാസും നടന്നു. പരിപാടിയിൽ സിദ്ദീഖ് സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം മാസ്റ്റർ ബുസ്താനി എളേറ്റിൽ വട്ടോളി ഉദ്ഘാടനം ചെയ്തു. ട്രാഫിക് ബോധവൽക്കരണ ക്ലാസിന് മനുരാജ് കെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നന്മണ്ട ക്ലാസ്സ് എടുത്തു. ലഹരിവിരുദ്ധ പ്രമേയ പ്രഭാഷണത്തിന് ഷെഫീഖ് അലി (എക്സൈസ് ഓഫീസർ കൊടുവള്ളി സർക്കിൾ) ക്ലാസ് എടുത്തു. ലഹരിവിരുദ്ധ പ്രതിജ്ഞ ശരീഫ് ഇയ്യാട് ചൊല്ലിക്കൊടുത്തു. യോഗത്തിൽ ജാസിൽ ആർ.കെ സ്വാഗതവും അബ്ദുറഹീം വി.പി നന്ദിയും പറഞ്ഞു.
Tags:
LOCAL NEWS