കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. വാഴപ്ലാം കുടി അജിൻ (15), കളപ്പുരയ്ക്കൽ ക്രിസ്റ്റി (13) എന്നിവരാണ് മരിച്ചത്. വാളാട് പുലിക്കാട് കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഇന്ന് വൈകിട്ട് 4.30ഓടെയാണ് അപകടമുണ്ടായത്. വാളാട് പുഴയിൽ ഒഴുക്കിൽപ്പെട്ട ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.