Trending

വടകരയിൽ മൂന്ന് പേർക്ക് അയൽവാസിയുടെ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം


വടകര: വടകര കുട്ടോത്ത് മൂന്നുപേർക്ക് അയൽവാസിയുടെ കുത്തേറ്റു. മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരം 7.30 ഓടെയായിരുന്നു സംഭവം. ഇവരുടെ അയൽവാസി മലച്ചാൽ പറമ്പത്ത് ഷനോജാണ് അക്രമം നടത്തിയത്. 

പരുക്കേറ്റവരില്‍ ശശിയുടെ നില ഗുരുതരമാണ്. ശശിയുടെ വയറിനാണ് കുത്തേറ്റിട്ടുള്ളത്. ഇയാളെ വടകര പാർക്കോ ആശുപത്രിയിലും മറ്റു രണ്ടുപേരെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. പ്രതി ഷനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post