Trending

കൊയിലാണ്ടി സ്വദേശിയായ യുവാവ് ദുബായിൽ വാഹനാപകടത്തിൽ മരിച്ചു


ദുബായ്: കൊയിലാണ്ടി സ്വദേശിയായ യുവാവ് ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. കൊയിലാണ്ടി വിരുന്നുകണ്ടി ഉണിച്ചോയിൻ്റെ പുരയിൽ വി.കെ അർജുൻ പ്രമോദ് (23) ആണ് മരിച്ചത്. ദുബായ് റാസൽഖൈമയിൽ ഏപ്രിൽ 28നായിരുന്നു അപകടം.

ഫുജൈറയിലെ ദിബ്ബാ മോഡേൺ ബേക്കറിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് അർജുൻ നാട്ടിൽ വന്ന് വീണ്ടും തിരികെ പോയത്. അച്ഛൻ: പ്രമോദ്. അമ്മ: ശോണിജ. സഹോദരൻ: പ്രത്യുൻ പ്രമോദ്.

Post a Comment

Previous Post Next Post