Trending

തിരൂർ ഗൾഫ് മാർക്കറ്റിൽ വൻ അഗ്നിബാധ; കടകൾ പൂർണമായി കത്തിനശിച്ചു


മലപ്പുറം: മലപ്പുറം തിരൂരിൽ ​ഗൾഫ് മാർക്കറ്റിൽ വൻ അഗ്നിബാധ. ബസ് സ്റ്റാൻഡിൽ ഗൾഫ് മാർക്കറ്റിനോട് ചേർന്ന രാജാറാം ഫാൻസി സ്റ്റോറിനുള്ളിലാണ് അഗ്നിബാധ കണ്ടെത്തിയത്. രണ്ടു കടകൾ പൂർണമായും കത്തി നശിച്ചു. അഞ്ചുകടകൾ ഭാ​ഗികമായും കത്തി നശിച്ചു. ഇന്ന് ഉച്ചയോടെയാണ് അ​ഗ്നിബാധയുണ്ടായത്. അഗ്നിശമന രക്ഷാസേന ഉടൻ തന്നെ സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. അഗ്നിബാധയുണ്ടാകാനുള്ള കാരണം വ്യക്തമല്ല. അന്വേഷണം നടക്കുകയാണ്.

Post a Comment

Previous Post Next Post