മലപ്പുറം: രാവിലെ പത്ര വിതരണത്തിനിടെ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ബാലാതിരുത്തിയിൽ താമസിക്കുന്ന ചെട്ടിപ്പടി സ്വദേശി വാകയിൽ ഷിനോജ് സുബിത ദമ്പതികളുടെ മകൻ ശ്രീരാഗ് (16) ആണ് മരിച്ചത്.
രാത്രിയിൽ ശക്തമായ കാറ്റിലും മഴയിലും മരം വീണ് വൈദ്യുതി ലൈൻ വെള്ളത്തിൽ വീണു കിടന്നിരുന്നു. ഇത് അറിയാതെ വെള്ളത്തിൽ ചവിട്ടിയതാണ് ഷോക്കേൽക്കാൻ കാരണം. സ്ഥിരമായി ഇതുവഴിയാണ് ശ്രീരാഗ് പത്ര വിതരണത്തിന് പോയിരുന്നത്. സമീപത്ത് ആമകളെയും ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.