Trending

പെരിങ്ങളംവയൽ-നെരോത്ത് റോഡ് തകർന്നു യാത്രാദുരിതം


പൂനൂർ: ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ പെരിങ്ങളംവയൽ- നെരോത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞ് തകർന്നതോടെ യാത്ര ദുഷ്കരമായി. പൂനൂർ പെരിങ്ങളം വയൽ ഭാഗത്ത് കൊയിലാണ്ടി- താമരശ്ശേരി സംസ്ഥാന പാതയിലേക്ക് ചേരുന്ന റോഡാണിത്. കുനിയിൽ ഭാഗത്ത്‌ മാസങ്ങളോളമായി പൊട്ടിപ്പൊളിഞ്ഞ് ടാറിങ് അടക്കം തകർന്ന റോഡിൽ മഴപെയ്തതോടെ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്.

ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയടക്കമുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടാനും ഇതിടയാക്കുന്നു. കുനിയിൽ അങ്കണവാടി, ഉന്നതി എന്നിവയോടുചേർന്ന ഭാഗമാണിത്. എൽപി, യുപി, ഹയർസെക്കൻഡറി സ്കൂളുകളിലേക്കുള്ള വിദ്യാർത്ഥികളടക്കം ഒട്ടേറെ കുടുംബങ്ങൾ കാൽനട യാത്രയ്ക്കും ആശ്രയിക്കുന്ന റോഡ് ആയതിനാൽ മഴക്കാലമായാൽ യാത്ര വലിയ ദുരിതത്തിലാവും. എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post