Trending

ഷഹബാസ് കൊലക്കേസ് പ്രതികളുടെ എസ്‌എസ്‌എല്‍സി ഫലം തടഞ്ഞു: പ്രതികളെ 3 വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു


താമരശ്ശേരി: താമരശ്ശേരിയിലെ ഷഹബാസ് കൊലക്കേസില്‍ പ്രതികളായ ആറു വിദ്യാർത്ഥികളുടെ പരീക്ഷാഫലം പൊതുവിദ്യാഭ്യാസ വകുപ്പ് തടഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ വകുപ്പിന് വ്യക്തമായ നിലപാടുകള്‍ ഉണ്ടെന്നും അക്രമവാസനകള്‍ അനുവദിക്കില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ ജുവനയില്‍ ബോർഡ് അനുവാദം നല്‍കിയിരുന്നു. എന്നാൽ ഈ വിദ്യാർത്ഥികളുടെ റിസള്‍ട്ട് തടഞ്ഞുവക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക യായിരുന്നു. ഈ കുട്ടികളെ മൂന്നു വർഷത്തേക്ക് ഡിബാർ ചെയ്തെന്നും ഡിജിഇ അറിയിച്ചു.

Post a Comment

Previous Post Next Post