Trending

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സഹോദരിക്ക് പിന്നാലെ 15 കാരിയും മരിച്ചു


കൊല്ലം: കൊട്ടിയം കണ്ണനല്ലൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് സഹോദരി മരിച്ചതിന് പിന്നാലെ 15കാരിയും മരിച്ചു. ചേരിക്കോണം സ്വദേശിനി നീതു (15) ആണ് മരിച്ചത്. നീതുവിന്‍റെ സഹോദരി മീനാക്ഷി (19) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവരുടെ സഹോദരൻ അമ്പാടി (10) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്.

അമ്പാടിക്കാണ് ആദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. അനിയന് മീനാക്ഷിയും നീതുവും ആശുപത്രിയിൽ കൂട്ടിരുന്നിരുന്നു. ഇതിനിടെ രണ്ടാഴ്ച മുമ്പ് നീതുവിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മീനാക്ഷിയും മരിച്ചത്.

Post a Comment

Previous Post Next Post