Trending

കുറ്റ്യാടിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം; 15 പേർക്ക് പരിക്ക്


കുറ്റ്യാടി: കുറ്റ്യാടി ചെറിയ കുംമ്പളത്ത് സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. പതിനഞ്ചോളം പേർക്ക് പരിക്ക്. കുറ്റ്യാടിയിൽ നിന്ന് പേരാമ്പ്രയിലേക്ക് പോവുകയായിരുന്ന വൈറ്റ് റോസ് എന്ന സ്വകാര്യ ബസും എതിരെ വന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. തെറ്റായ ദിശയിൽ വന്ന ബസ് ആദ്യം കാറിൽ ഇടിച്ച ശേഷം പിന്നീട് ടിപ്പറിലും ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.

ഇന്ന് വൈകീട്ട് 3.10 ഓടെയായിരുന്നു അപകടം. കണ്ടക്ടർ അടക്കം പതിനഞ്ചോളം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഒരു മണിക്കൂർ നേരം കുറ്റ്യാടി പേരാമ്പ്ര റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു. ചെറിയ കുമ്പളത്തെ നാട്ടുകാരും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി ഗതാഗതം പുനഃസ്ഥാപിച്ചു.

Post a Comment

Previous Post Next Post