Trending

കൂരാച്ചുണ്ടിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീപിടിച്ചു; സ്കൂട്ടർ പൂർണമായും കത്തിനശിച്ചു


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പുളിവയലില്‍ ഓടുന്നതിനിടെ സ്‌ക്കൂട്ടറിന് തീപിടിച്ചു. ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് സംഭവം. എഴുത്താണിക്കുന്നേൽ അനൂപ് ആൻ്റണിയുടെ ടി.വി.എസ് ജൂപിറ്ററാണ് കത്തിനശിച്ചത്. ഓട്ടത്തിനിടെ വണ്ടി ഓഫ് ആയതിനെ തുടര്‍ന്ന് വീണ്ടും സ്റ്റാര്‍ട്ട് ചെയ്ത് ഓടിക്കുന്നതിനിടെയാണ് തീപ്പിടിച്ചത്.

സ്‌കൂട്ടറില്‍ നിന്നും തീ ഉയര്‍ന്നതോടെ അനൂപ് വണ്ടിയില്‍ നിന്നും പെട്ടെന്ന് തന്നെ ചാടി ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. പിന്നാലെ പ്രദേശവാസികള്‍ ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടർന്നു. ഇതിനിടെ പേരാമ്പ്ര അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും സേന സ്ഥലത്തെത്തുകയും ചെയ്തു. അഗ്നിരക്ഷാസേന സംഘം എത്തുമ്പോഴേക്കും നാട്ടുകാര്‍ തീ പരമാവധി അണച്ചിരുന്നു.

അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ഏതാണ്ട് ഇരുപത് മിനിട്ടോളം റോഡില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കൂരാച്ചുണ്ട് പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗാതം പുന:സ്ഥാപിച്ചത്.

Post a Comment

Previous Post Next Post