ഉള്ളിയേരി: ഉള്ളിയേരി പത്തൊൻപതാം മൈലിൽ നിന്നും കൂനഞ്ചേരി ഭാഗത്തേയ്ക്ക് മരം കയറ്റാൻ പോവുകയായിരുന്ന പിക്കപ്പ് ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് വൈകീട്ട് നാലു മണിയോടെ പാണക്കാട്ട് താഴെയായിരുന്നു അപകടം. KL-58AA 1893 നമ്പർ പിക്കപ്പ് ലോറി വീതികുറഞ്ഞ കനാൽ റോഡിൽ ബൈക്കിന് സൈഡ് കൊടുക്കവെ 15 അടി താഴ്ചയുള്ള കനാലിലേക്ക് പതിക്കുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന കിനാലൂർ രാരോത്ത് മുക്ക് സ്വദേശികളായ റഫീക്ക്, വിജയൻ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരും ഉളളിയേരിയിലെ സേവനം ഡ്രൈവേഴ്സ് തൊഴിലാളികളും ചേർന്ന് പിക്കപ്പ് ലോറി കരയ്ക്ക് കയറ്റി.