Trending

മുക്കത്ത് മാങ്ങ പറിക്കുന്നതിനിടെ ഷേക്കേറ്റ് ഹോട്ടൽ വ്യാപാരി മരിച്ചു


മുക്കം: മുക്കം കൊടിയത്തൂരിൽ വീടിൻ്റെ ടെറസിൽ നിന്നും മാങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് ഹോട്ടൽ വ്യാപാരി മരിച്ചു. കൊടിയത്തൂർ പന്നിക്കോട് ലോഹിയേട്ടൻ്റെ ചായക്കട എന്ന പേരിൽ ഹോട്ടൽ നടത്തിവരുന്ന മണ്ണെടുത്ത് പറമ്പിൽ ലോഹിതാക്ഷനാണ് (63) മരിച്ചത്. 

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. വീടിൻ്റെ ടെറസിൽ നിന്നും ഇരുമ്പ് കൊക്ക ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ കൊക്ക വൈദ്യുതി ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

Post a Comment

Previous Post Next Post