പാലക്കാട്: പാലക്കാട് മദ്ധ്യവയസ്കനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടില്‍ സ്വദേശി കൃഷ്ണകുമാർ (52) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിയുതിർത്തു മരിച്ചതാണെന്നാണ് കരുതുന്നത്. കൃഷ്ണകുമാറിന്റെ ഭാര്യ സംഗീതയേയും (47) കോയമ്പത്തൂരിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
തിങ്കളാഴ്ച രാവിലെ എട്ടരയോടുകൂടിയായിരുന്നു സംഭവം. എയർ ഗൺ ഉപയോഗിച്ച് വെടിയുതിർത്താണന്നാണ് പ്രാഥമിക നിഗമനം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാർ ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.