നരിക്കുനി: കൽക്കുടുംബ് പ്രദേശത്ത് അഞ്ച് ഏക്കറിലധികം തരിശായി കിടന്ന വയലിൽ സ്പന്ദനം നെൽക്കൃഷി കമ്മിറ്റി നടത്തിയ നെല്ല് വിളവെടുത്തു. നാട്ടിലെ കർഷകരും തൊഴിലാളികളും സ്പന്ദനം കാർഷിക സമിതി അംഗങ്ങളും പ്രദേശവാസികളും കൊയ്ത്ത് ഉത്സവത്തിൽ പങ്കെടുത്തു. ഗ്രാമപ്പഞ്ചായത്ത് ഒൻപതാം വാർഡിലും പരിസരപ്രദേശങ്ങളിലുമായി ആരോഗ്യ കാർഷിക മേഖലയിൽ സ്പന്ദനം എന്ന പേരിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായിരുന്നു നെൽക്കൃഷി. അൻപതു പേർ ഷെയറുടമകളായിട്ടാണ് കൃഷി നടത്തിയത്. ഇതിനോടുചേർന്ന് തരിശായിക്കിടക്കുന്ന വയലിലും കരയിലുമായി വിവിധതരം ജൈവ പച്ചക്കറിക്കൃഷിയും നടത്തി.
നരിക്കുനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറുമായ സി.കെ. സലീം അധ്യക്ഷനായി. സ്പന്ദനം നെൽക്കൃഷി കൺവീനർ പി.കെ. രമേശ് കുമാർ റിപ്പോർട്ട് വായിച്ചു. ചേളന്നൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.നിഷ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി ലൈല, സർജാസ് കുനിയിൽ, മൊയ്തി നെരോത്ത്, മെമ്പർ കെ.കെ ചന്ദ്രൻ, നരിക്കുനി കൃഷി ഓഫീസർ അനുശ്രീ, കൃഷി അസിസ്റ്റന്റ് ഷാജു, ഹരിദാസൻ, അഹമ്മദ്, എം. ബേബി, ടി.പി. മിധിലേഷ്, കെ.കെ മരക്കാർ ഹാജി, കെ. മമ്മു ഹാജി, വി.അപ്പു നായർ, മുഹമ്മദ്, കെ.കെ കോയ കാരുകുളങ്ങര, സ്പന്ദനം ജനറൽ കൺവീനർ കെ.രാജൻ, കൃഷി കൺവീനർ ടി.പി ഹരിദാസൻ എന്നിവർ സംസാരിച്ചു.
Tags:
LOCAL NEWS