Trending

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് റെയിൽ പാളത്തിൽ


തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ. പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പേട്ട പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

കുറച്ചുനാളുകളായി മേഘ മാനസിക ബുദ്ധിമുട്ടുകൾ കാണിച്ചിരുന്നതായി ഐ.ബി ഉദ്യോഗസ്ഥർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post