Trending

നരിക്കുനിയിൽ ലോൺ വാഗ്ദാനം ചെയ്ത് പണം തട്ടുന്നു; മുന്നറിയിപ്പുമായി സിഡിഎസ്


നരിക്കുനി: പിന്നോക്ക വിഭാഗ കോർപ്പറേഷനിൽ നിന്ന് ലോൺ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം നരിക്കുനിയിൽ പ്രവർത്തിക്കുന്നതായി മുന്നറിയിപ്പ്. വാർഡ് തലത്തിൽ സ്ത്രീകളെ ഗ്രൂപ്പുകളാക്കി അവരിൽ നിന്നും ആധാർ കാർഡും ഫോട്ടോയും 850 രൂപയും വാങ്ങിയാണ് തട്ടിപ്പ്. ഇത്തരത്തിൽ പലരിൽ നിന്നും പണവും രേഖകളും കൈക്കലാക്കിയതായാണ് വിവരം. 

പിന്നീട് ഇവരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്. തുക സംബഡിച്ച് പിന്നോക്ക വിഭാഗം കോർപ്പറേഷൻ മാനേജറുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായതെന്നും ഇവർ പറയുന്നു. ഇത് സിഡിഎസിൻ്റെയോ ബാങ്കിൻ്റെയോ അറിവോടെയല്ലെന്നും ഇത്തരം തട്ടിപ്പുകാരുടെ കെണിയിൽ വീഴരുതെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും നരിക്കുനി സിഡിഎസ് ചെയർപേഴ്സൺ അറിയിച്ചു.

Post a Comment

Previous Post Next Post