കൊച്ചി: വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. കളമശ്ശേരി പോലീസാണ് യുവതിയെ പിടികൂടിയത്. തൃശ്ശൂർ എടക്കുളം പാളയംകോട് സ്വദേശി നിത (24)യാണ് തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
‘വേ ടു നികാഹ്’ എന്ന ഓൺലൈൻ മാട്രിമോണി സൈറ്റിൽ വ്യാജ അംഗത്വം എടുത്തായിരുന്നു യുവതിയുടെ തട്ടിപ്പ്. ആലപ്പുഴക്കാരിയായ യുവതിയെയാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയാക്കിയത്.19 ലക്ഷത്തോളം രൂപയാണ് തട്ടിപ്പ് നടത്തി കൈക്കലാക്കിയത്. യുവതിയും, ഭർത്താവും കൂടി ചേർന്നായിരുന്നു വിവാഹ തട്ടിപ്പ് നടത്തിയത്. എന്നാൽ കേസിൽ ഒന്നാം പ്രതിയായ നിതയുടെ ഭർത്താവ് വിദേശത്ത് ആയതിനാൽ അറസ്റ്റ് രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.