ചേളന്നൂർ: യുവജനക്ഷേമ ബോർഡ് കേരളോത്സവത്തിൽ 484 പോയിൻ്റ് നേടീ ചേളന്നൂർ ഗ്രാമപ്പഞ്ചായത്ത് ഹാട്രിക് വിജയം കരസ്ഥമാക്കി. തുടർച്ചയായി മൂന്നാം തവണയാണ് ഗ്രാമപ്പഞ്ചായത്ത് ബ്ലോക്ക് തല കേരളോത്സവത്തിൽ വിജയം കൈവരിക്കുന്നത്. 234 പോയിൻ്റ് കരസ്ഥമാക്കിയ കക്കോടി ഗ്രാമപ്പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം. ബഹു വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനിൽ നിന്ന് ചേളന്നൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പി.പി നൗഷീർ, വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി. പി. നൗഷീർ, പി.കെ കവിത, ആസൂത്രണ ഉപാദ്ധ്യക്ഷൻ കെ.പി രമേശ് കുമാർ, ക്ലർക്ക് സതീഷ് കുമാർ, ഒ.ജോതിഷ് കുമാർ എന്നിവർ ട്രോഫി ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽ കുമാർ അദ്ധ്യക്ഷനായി, വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പം കണ്ടി, ഹരിദാസൻ ഈച്ചരോത്ത്, സുജ അശോകൻ, സർജാസ് മാസ്റ്റർ, ജില്ല പഞ്ചായത്ത് അംഗം ഇ. ശശീന്ദ്രൻ, ബി ഡി ഒ ബിന്ദു, ജി ഒ ഷൈമ സംബന്ധിച്ചു. ക്ലബ്ബ് തലത്തിൽ യങ് സ്‌റ്റാലിയൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഒന്നാം സ്ഥാനവും, ദേശം പുളിബസാർ രണ്ടാം സ്ഥാനവും, യുവ എടക്കാപ്രത്ത് താഴം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചടങ്ങിൽ ജില്ലാ കേരളോത്സവം കലാപ്രതിഭ അഭിനവ് എം.പിയെ ആദരിച്ചു.
Tags:
LOCAL NEWS