ആലപ്പുഴ: അമ്മയുടെ ആൺ സുഹൃത്തിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി മകൻ. ആലപ്പുഴ പുന്നപ്രയിലാണ് സംഭവം. പുന്നപ്ര സ്വദേശി ദിനേശ് (54) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ വെച്ച് വൈദ്യുതാഘാതം ഏൽക്കാൻ കെണിയൊരുക്കിയായിരുന്നു കൊലപാതകം. മരിച്ച ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിച്ചു. സംഭവത്തിൽ കിരൺ (28) നെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമായിരുന്നു ദിനേശൻ്റെ മൃതദേഹം പാടത്ത് നിന്നും കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടത്തിലാണ് മരണത്തിൽ ചില സംശയങ്ങൾ ഉയരുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുൾ അഴിയുന്നത്.