Trending

‘കള്ളനാണെങ്കിലും ആളൊരു മാന്യനാ'; മോഷ്ടിച്ച സ്കൂട്ടർ 2 മാസത്തിനു ശേഷം തിരിച്ചെത്തിച്ച് കള്ളൻ


മലപ്പുറം: മോഷ്ടിച്ച സ്‌കൂട്ടർ രണ്ട് മാസത്തിന് ശേഷം എടുത്ത അതെ സ്ഥലത്ത് തന്നെ കൊണ്ടുവെക്കുകയും, നഷ്ടപരിഹാരമായി ഫുൾ ടാങ്ക് പെട്രോളും അടിച്ചു കൊടുത്തിരിക്കുകയാണ് കള്ളൻ. മലപ്പുറം വടക്കേമണ്ണയിലാണ് സംഭവം.

വടക്കേമണ്ണ എച്ച്എംസി ഡെക്കറേഷനിലെ ജീവനക്കാരനായ കെ.പി ഷാഫിയുടെ സ്‌കൂട്ടറാണ് കഴിഞ്ഞ ഡിസംബറിൽ മോഷണം പോയത്. മോഷണം പോകുന്ന സമയത്ത് കുറച്ച് പെട്രോൾ മാത്രമെ വാഹനത്തിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ തിരിച്ചുകിട്ടിയപ്പോൾ ഫുൾടാങ്ക് പെട്രോൾ അടിച്ചത് കണ്ട് ഞെട്ടിയിരിക്കുകയാണ് ഷാഫിയും കൂട്ടുകാരും. പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും എന്നാൽ സ്‌കൂട്ടർ കണ്ടെത്താനായിരുന്നില്ല. ഒതുക്കുങ്ങൽ ഭാഗത്തു കൂടി യുവാവ് സ്‌കൂട്ടർ ഓടിച്ചുപോകുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു.

ഇന്നലെ രാവിലെയാണ് കാണാതായ സ്‌കൂട്ടർ കടയുടെ മുൻവശത്ത് നിർത്തിയിട്ടതായി കണ്ടത്. സിസിടിവി പരിശോധനയിൽ കഴിഞ്ഞ ദിവസം രാത്രി 10.27ന് മലപ്പുറം ഭാഗത്തുനിന്നു വന്ന യുവാവ് സ്‌കൂട്ടർ കടയുടെ മുൻവശത്തുവച്ചു തിരികെ പോകുന്നതായി കണ്ടെത്തി. കോട്ടയ്ക്കൽ ഭാഗത്തേക്കാണ് യുവാവ് തിരിച്ചുപോയത്.

Post a Comment

Previous Post Next Post